സിബൽ: സെക്ഷൻ 3(C) പ്രകാരം നടപടിക്രമങ്ങൾ നടക്കുമ്പോൾ തന്നെ
സ്വത്ത് വഖ്ഫ് ആകുന്നത് അവസാനിക്കുന്നു എന്ന് പറയുന്നു.
ചീഫ് ജസ്റ്റിസ്
: റിപ്പോർട്ട് വരുന്നതിന് മുമ്പുതന്നെ..
സിബൽ: അതെ.
ഒരു അന്വേഷണവുമില്ലാതെ.. അത് വഖ്ഫ് അല്ലാതാകുന്നു..
സിബൽ; അതിനാൽ ഇത്
ആർട്ടിക്കിൾ 25, 26, 27 എന്നിവയെ ലംഘിക്കുന്നു.
ഭരണഘടനാ സാധുത അനുമാനിക്കപ്പെടും.
ചീഫ് ജസ്റ്റിസ്: നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് എന്നതാണ് നിയമത്തിലെ പ്രാഥമികമായ
അനുമാനം (presumption of constitutionality)
[Additional Note for Clarity of Readers: പാർലമെൻറ് പാസ്സാക്കുന്ന നിയമങ്ങൾ നിയമപരവും, ഭരണഘടനാപരമാണ് എന്നാണ് കോടതി അനുമാനിക്കുക. വ്യക്താമായ കാരണങ്ങൾ നൽകി ഹർജിക്കാരാണ് ഇത് ഭരണഘടനാപരമല്ലെന്ന് തെളിയിക്കേണ്ടത്. ഇതിനെയാണ് നിയമത്തിൽ presumption of constitutionality എന്ന് പറയുന്നത്]
ചീഫ് ജസ്റ്റിസ്:
വ്യക്തമായ ഒരു കേസ് തെളിയിക്കപ്പെടുന്നതുവരെ കോടതികൾക്ക് ഇടപെടാൻ കഴിയില്ല. കോളേജ് കാലം മുതൽ നമ്മൾ പഠിച്ചുവരുന്ന കാര്യമാണിത്. അല്ലെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം (ഞാൻ കൂടുതലൊന്നും പറയുന്നില്ല)
അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച്
സിബൽ-
അവർ വഖ്ഫ് പിടിച്ചെടുക്കുന്നു, വഖ്ഫ് കൈകാര്യം ചെയ്യുന്നു...
പിന്നെ ആർട്ടിക്കിൾ 26, 27 എന്നിവയുടെ ലംഘനവുമുണ്ട്. പിന്നെ ബോർഡിന് ഒരു
സിഇഒ വരുന്നു, അദ്ദേഹത്തെ സ്റ്റേറ്റ് (സർക്കാർ)
നിയമിക്കും, അദ്ദേഹം മുസ്ലീം അല്ലാത്തവനായിരിക്കും.
ജസ്റ്റിസ് മാസിഹ്: നോമിനി എന്നാണ്
പറയുന്നത്
സിബൽ: പക്ഷേ
മുൻ നിയമം മുസ്ലീമായിരിക്കണമെന്ന് പറയുന്നുണ്ട്..
ഇത് അതിൽനിന്നുള്ള
പൂർണ്ണമായ വിട്ടുപോക്കാണ്, ആരോപണങ്ങളിലൂടെ വഖ്ഫ് സ്വത്തുക്കൾ കൈയടക്കാനുള്ള ശ്രമവുമാണ്.
അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച്
സിബൽ-
അടുത്തത് വഫഫ് സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം സംബന്ധിച്ച് ആണ്.വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം എടുത്തുകളഞ്ഞു. സെൻട്രൽ വഖഫ് കൗൺസിൽ അംഗങ്ങളിൽ ഭൂരിഭാഗവും മുസ്ലീങ്ങളല്ലാത്തവരാണ്. പുതിയ നിയമത്തിലെ സെക്ഷൻ 9. ഇത് 12 മുസ്ലീങ്ങളല്ലാത്തവരും 10 മുസ്ലീങ്ങളുമാണ്. നേരത്തെ ഇത് എല്ലാവരും മുസ്ലീങ്ങളായിരുന്നു
സിബൽ-
അടുത്തത് ഒരു പട്ടികവർഗ്ഗക്കാരനായ മുസ്ലിം വഖഫ് ചെയ്താൽ അത് വഖഫ് അല്ല.. ഇത് ആർട്ടിക്കിൾ 25 ൻറെ ലംഘനം ആണ്..
സിബൽ-
പിന്നെ ഒരു വഖ്ഫ് ചെയ്യുന്നതിന് മുൻപ്
ഞാൻ 5 വർഷം ഇസ്ലാം അനുഷ്ഠിച്ചിരിക്കണം
എന്ന നിബന്ധന. അപ്പോൾ ആരാണ് അത് തീരുമാനിക്കുക? ഞാൻ മരണക്കിടക്കയിലാണെങ്കിൽ ഒരു വഖഫ് ചെയ്യാൻ
ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ മുസ്ലീമാണെന്ന് തെളിയിക്കണം. ഇത് ഭരണഘടനാ വിരുദ്ധമാണ്.
പുരാതന സ്മാരകങ്ങൾ വഖഫിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച്
സിബൽ-
പുരാതന സ്മാരക നിയമപ്രകാരം, മതപരമായ ആരാധനയ്ക്കുള്ള എന്റെ അവകാശം സംരക്ഷിക്കപ്പെട്ടിരുന്നു...
പുരാതന സ്മാരകങ്ങൾ വഖഫിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച്
CJI: പുരാതന സ്മാരകമായി പ്രഖ്യാപിച്ചാൽ, സ്വതന്ത്രമായി മതം അനുഷ്ഠിക്കാനുള്ള അവകാശത്തെയും അതുവഴി ആർട്ടിക്കിൽ 25 നെയും ലംഘിക്കും എന്ന് പറഞ്ഞിരിക്കുന്നു.
പുരാതന സ്മാരകങ്ങൾ വഖഫിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച്
സിബൽ : നേരത്തെ ഇത് ഒരു പുരാതന സ്മാരകമായി സംരക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും, വഖ്ഫ് ആയിരുന്ന സ്വത്ത് വഖഫ് ആയി തന്നെ തുടർന്നിരുന്നു.
അത് സർക്കാരിലേക്ക് മാറ്റപ്പെട്ടു.
CJI: അതെ, ആളുകൾ ഇപ്പോഴും ഖജുറാവോ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നു, എന്നിരുന്നാലും അത് ഒരു പുരാതന സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ...പക്ഷേ അത് പ്രാർത്ഥിക്കാനുള്ള നിങ്ങളുടെ അവകാശം ഇല്ലാതാക്കുന്നുണ്ടോ?
സിബൽ; അതെ, 1958 ലെ നിയമപ്രകാരം
ഒരു പുരാതന സ്മാരകമായോ സംരക്ഷിത സ്ഥലമായോ പ്രഖ്യാപിച്ചാൽ
.. അത്തരം വഖ്ഫ് സ്വത്ത് അസാധുവായിരിക്കും. വഖ്ഫ് അസാധുവായിക്കഴിഞ്ഞാൽ എനിക്ക് ഇനി അവിടെ പോകാൻ കഴിയില്ല.
കോടതി ഇടപെടുന്നു
ചീഫ് ജസ്റ്റിസ്: അപ്പോൾ 2025 ന് മുമ്പ് waqf by user രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്ന് നിങ്ങൾ പറയുന്നു.
ജസ്റ്റിസ് മാസിഹ്: പഴയ നിയമപ്രകാരം വഖ്ഫ് ആയി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമായിരുന്നോ..
സിബൽ: അതെ 1923 ലെ നിയമം. മുത്തുവാലി അത് ചെയ്യണമായിരുന്നു. പക്ഷേ ചെയ്തില്ലെങ്കിലും സ്വത്ത് വഖഫ് അല്ലാതായിരുന്നില്ല.
ചീഫ് ജസ്റ്റിസ്: അപ്പോൾ 1923 മുതൽ രജിസ്ട്രേഷൻ ആവശ്യമായിരുന്നു. പക്ഷേ അത് ചെയ്യാത്തതിന് ഒരു പരിണതഫലവും ഉണ്ടാകില്ല എന്നാണോ
കോടതി ഇടപെടുന്നു
ചീഫ് ജസ്റ്റിസ് - പഴയ നിയമത്തിൽ രജിസ്ട്രേഷൻ നിർബന്ധമായിരുന്നോ
സിബൽ - ഉപയോഗിച്ച വാക്ക് shall" എന്നായിരുന്നു
ചീഫ് ജസ്റ്റിസ് - അതുകൊണ്ട് അത് നിർബന്ധമാകുന്നില്ല. രജിസ്റ്റർ ചെയ്തില്ലെങ്ങിലുള്ള അനന്തരഫലം എന്തായിരുന്നു.
സിബൽ- ഇപ്പോഴുള്ള പോലുള്ളവ ഇല്ല.
ചീഫ് ജസ്റ്റിസ് - അതിനാൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഒന്നും സംഭവിക്കില്ല.. നിങ്ങളുടെ പ്രസ്താവന ഞങ്ങൾ റിക്കാർഡ് ചെയ്യാം (രേഖപ്പെടുത്താം)
സിബൽ
രജിസ്റ്റർ ചെയ്യാത്ത മുത്തവാലിക്ക് തുടരാൻ കഴിയില്ലെന്ന് ആക്ടിൽ(പഴയ) പറയുന്നു. അയാൾക്ക് ശിക്ഷാനടപടികൾ ഉണ്ടായിരുന്നു. അത്രയേ ഉള്ളൂ
ചീഫ് ജസ്റ്റിസ്-
അപ്പോൾ മറ്റൊന്നുമല്ല. ഞങ്ങൾ അത് രേഖപ്പെടുത്തും. 1913 മുതൽ 2013 വരെ.. വഖ്ഫ് രജിസ്റ്റർ ചെയ്യുന്നതിന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും.. മുത്തവാലി നീക്കം ചെയ്യൽ ഒഴികെ മറ്റ് അനന്തരഫലങ്ങൾ (രജിസ്റ്റർ ചെയ്യാതിരുന്നാൽ)
ഒന്നും ഉണ്ടായിരുന്നില്ല.
അഡ്വ.കപിൽ സിബൽ (തുടരുന്നു)-
2013 ലെ ഒരു വഖ്ഫ് ആക്ട് ഉണ്ടായിരുന്നു.. ഇപ്പോൾ waqf by user ഇല്ലാതായി. ബാബരി മസ്ജിദ് കേസിൽ അംഗീകരിച്ച ആശയം ( waqf by user )ഇല്ലാതായി.. തെളിവുകൾ ഉപയോഗിച്ച് തെളിയിക്കേണ്ടതായിരുന്നു waqf by user അത് ഇല്ലാതായി. 1925 ലെ നിയമത്തിൽ രജിസ്ട്രേഷന് ഒരു വ്യവസ്ഥയുണ്ടായിരുന്നുവെന്നും രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ അത് വഖഫ് അല്ലെന്നും അവർ (സർക്കാർ)പറയുന്നു.
അഡ്വ.കപിൽ സിബൽ (തുടരുന്നു)-
നമ്മുടെ ഭരണഘടന പ്രകാരം, മതസ്ഥാപനങ്ങൾക്ക് സ്റ്റേറ്റിന് ധനസഹായം നൽകാൻ കഴിയില്ല. പള്ളിയുടെ പരിപാലനത്തിനായി സർക്കാരിന് ധനസഹായം നൽകാൻ കഴിയില്ല, സ്വകാര്യ സ്വത്ത് ഉപയോഗിച്ചാണ് ശ്മശാനം നിർമ്മിക്കേണ്ടത്.. അതിനാൽ ആളുകൾ പലപ്പോഴും ജീവിതാവസാനത്തിൽ അവരുടെ സ്വത്തുക്കൾ വഖ്ഫായി സമർപ്പിക്കുന്നു. ക്ഷേത്രങ്ങളിൽ ചധാവ ഇല്ല.
കോടതി (ചീഫ് ജസ്റ്റിസ്) -
പക്ഷേ ഞാൻ ദർഗകളിൽ പോകാറുണ്ട്..അവിടെപലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്
അഡ്വ.കപിൽ സിബൽ-
ഞാൻ പള്ളികളെ പറ്റിയാണ് സംസാരിക്കുന്നത്
അഡ്വ.കപിൽ സിബൽ-
വഖഫ് സംരക്ഷണത്തിനുവേണ്ടിയുള്ളതാണ് ഈ നിയമം, പക്ഷേ വഖഫ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഒരു നടപടിക്രമവും പാലിക്കാതെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന തരത്തിലാണ് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്, അത് തീരുമാനിക്കപ്പെടുന്നതുവരെ സ്വത്ത് വഖഫ് അല്ലാതായി മാറുകയും ആർക്കും തർക്കം സൃഷ്ടിക്കുകയും ചെയ്യാം.. ഇനി വഖ്ഫ് എന്താണെന്നതിലേക്ക് വരൂ. ഇത് അല്ലാഹുവിനുള്ള/ദൈവത്തിനുള്ള ഒരു സമർപ്പണമാണ് ഇത് ആർക്കും കൈമാറാൻ കഴിയില്ല. ഒരിക്കൽ വഖ്ഫ് ചെയ്തയാൾ എപ്പോഴും വഖ്ഫ് തന്നെയാണ്.
അഡ്വ.കെ.പരമേശ്വർ - എഴുതി നൽകിയ വാദങ്ങൾ (ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട്) റിട്ട് ഹർജി മുഴുവനായി ഉണ്ട്.
കേന്ദ്രത്തിനുവേണ്ടി
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ ചീഫ് ജ. പുറപ്പെടുവിച്ച ഉത്തരവ് വായിക്കുന്നു.
ഹർജിക്കാർക്കുവേണ്ടി
അഡ്വ.കപിൽ സിബൽ - മുൻ ചീഫ്.ജ. തങ്ങൾ വിഷയത്തിൽ വാദം കേൾക്കാമെന്നും, ഇടക്കാല വിധി നൽകണമോ എന്നത് പരിശേധിക്കാം എന്നുമാണ് അറിയിച്ചത്. ഈ മൂന്ന് വിഷയങ്ങളിലേക്ക് മാത്രം വാദം ചുരുക്കണമെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല
അഡ്വ. സിംഗ്വി - അതെ. ഒരു സങ്കുചിത വാദം കേൾക്കൽ അല്ല വേണ്ടത്
വാദം ആരംഭിച്ചു.
സോളിസിറ്റർ ജനറലൽ (കേന്ദ്രത്തിനുവേണ്ടി) - വാദം കേൾക്കാനായി കോടതി മൂന്ന് വിഷയങ്ങൾ നിശ്ചയിച്ചിരുന്നു. അതിൽ ഞങ്ങൾ (കേന്ദ്രം) മറുപടിയും നൽകി. എന്നാൽ ഇപ്പോൾ ഹർജിക്കാർ എഴുതി നൽകിയ വാദങ്ങൾ മറ്റുവിഷയങ്ങളും പ്രതിപാദിക്കുന്നു. വാദം കേൾക്കൽ ആദ്യം പറഞ്ഞ മൂന്ന് വിഷയങ്ങളിലേക്ക് ചുരുക്കണം.
കോടതി നടപടികൾ ആരംഭിച്ചിട്ടില്ല
കേസ് വിശദാംശങ്ങൾ മലയാളത്തിൽ വായിക്കുന്നതിനായി ഇവിടെ തുടരുക